Typhoid Needs Attention

ടൈഫോയിഡിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?

അവ നേരത്തെ തിരിച്ചറിയുന്നത് സങ്കീർണതകൾ തടയാൻ സഹായിക്കും.

ടൈഫോയ്ഡ് അല്ലെങ്കിൽ കുടൽ സംബന്ധമായ പനിയുടെ ലക്ഷണങ്ങൾ രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ച് ഒന്ന് മുതൽ മൂന്ന് ആഴ്ചകൾക്കുള്ളിൽ കണ്ടുതുടങ്ങാൻ സാധ്യതയുണ്ട്. ദിവസങ്ങളോ അല്ലെങ്കിൽ ആഴ്ചകളോ കഴിയുംതോറും രോഗം ക്രമേണ വഷളാകും.

ടൈഫോയ്ഡ് പനിയുടെ അടയാളങ്ങളും ലക്ഷണങ്ങളും[1]

ക്രമേണ വർദ്ധിക്കുന്ന ഉയർന്ന പനി (സ്റ്റെപ്പ് ലാഡർ പാറ്റേൺ)

തലവേദന

വിറയൽ

ബലഹീനത അല്ലെങ്കിൽ ക്ഷീണം

വിശപ്പില്ലായ്മ

വയറുവേദന

ചുണങ്ങുകൾ അല്ലെങ്കിൽ പാടുകൾ (സാധാരണയായി നെഞ്ചിലും വയറിലും, വെളുത്ത നിറമുള്ളവരിൽ കൂടുതൽ വ്യക്തം)

ചുമ

അമിതമായ വിയർപ്പ്

പേശികൾക്ക് വേദന

ഓക്കാനം, ഛർദ്ദി

വയറിളക്കം അല്ലെങ്കിൽ മലബന്ധം

സൂക്ഷിക്കുക[2]

ടൈഫോയ്ഡ് രോഗാണുവിന്‌ രോഗലക്ഷണങ്ങൾ ഉണ്ടാക്കാതെ ശരീരത്തിൽ തുടരാൻ കഴിയും. ഇതിനെ രോഗലക്ഷണങ്ങളില്ലാത്ത അണുബാധ എന്ന് വിളിക്കുന്നു.

ചികിത്സിക്കാതെ വിടുകയാണെങ്കിൽ, ടൈഫോയ്ഡ് സങ്കീർണതകൾ ഗുരുതരമായേക്കാം. ഇത് കുടൽ രക്തസ്രാവം, സുഷിരങ്ങൾ, മസ്തിഷ്ക വീക്കം എന്നിവയിലേക്ക് നയിക്കുകയും, ആശയക്കുഴപ്പത്തിനോ മാനസിക വിഭ്രാന്തിക്കോ കാരണമാകുകയും ചെയ്യാം.

രോഗലക്ഷണങ്ങൾ മാറിയാലും, ചില ആളുകളുടെ ശരീരത്തിൽ രോഗാണുക്കൾ തങ്ങിനിൽക്കുകയും, മലത്തിലൂടെ മറ്റുള്ളവരിലേക്ക് അറിയാതെ പകരുകയും ചെയ്യാം.

ഉറവിടങ്ങൾ

നിരാകരണം: ഭാരത് ബയോടെക് ഇൻ്റർനാഷണൽ ലിമിറ്റഡ് പൊതുജനങ്ങൾക്ക് അറിവ് നൽകുന്നതിനായി ആരംഭിച്ച ഒരു പദ്ധതിയാണിത്. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അറിവിനായി മാത്രം നൽകുന്നതാണ്, ഇത് ഒരു ഡോക്ടറുടെ ഉപദേശമായി കണക്കാക്കരുത്. ഇവിടെ കാണിച്ചിട്ടുള്ള ഡോക്ടർമാരും ആശുപത്രികളുമെല്ലാം വിവരങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കുന്നതിന് വേണ്ടിയുള്ള ചിത്രീകരണങ്ങൾ മാത്രമാണ്. നിങ്ങളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൂടുതൽ അറിയാനോ എന്തെങ്കിലും സംശയങ്ങളോ ആശങ്കകളോ ഉണ്ടെങ്കിലോ ഒരു ഡോക്ടറെ നേരിൽ കണ്ട് ഉപദേശം തേടേണ്ടതാണ്.

Scroll to Top
This site is registered on wpml.org as a development site. Switch to a production site key to remove this banner.